സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Sunday 20 July 2025 1:42 AM IST

കൊടുങ്ങല്ലൂർ: സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. ചെറായി നടുമുറി വീട്ടിൽ അക്ഷയ് (24), കോതപറമ്പ് തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് യാസിൻ (20), എറിയാട് പി.എസ്.എൻ കവല പുതിയ വീട്ടിൽ അബ്ദുൾ റഹ്മാൻ (21) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ കൊടുങ്ങല്ലൂരിൽ സ്‌കൂളിന് സമീപം വിൽപ്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. കഞ്ചാവ് കൈവശം വച്ചതിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പ്രതികൾക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്തു. ഇൻസ്‌പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ കെ. സാലിം, സജിൽ, ജൂനിയർ എസ്.ഐ: ജിജേഷ്, എ.എസ്.ഐ: ഉമേഷ്, ജി.എസ്.സി.പി.ഒ: ജിജിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.