പ്രതിഭകളെ ആദരിച്ചു
Sunday 20 July 2025 12:57 AM IST
വടകര : വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് അനുമോദിച്ചു. സിനി സീരിയൽ ഫെയിം സ്തുതി കൈവേലി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ പി സി അദ്ധ്യക്ഷത വഹിച്ചു . സുഭാഷ് ചന്ദ്ര മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഡി പ്രജീഷ്, വികസന കാര്യ ചെയർപേഴ്സൺ നിഷില കോരപ്പാണ്ടി, ക്ഷേമകാര്യ ചെയർപേഴ്സൺ പി.അബ്ദുറഹ്മാൻ, മുൻ പ്രസിഡന്റ് സബിത മണക്കുനി, മുൻ വൈസ് പ്രസിഡന്റ് എഫ് എം മുനീർ , ഗോപിനാരായണൻ, പി.പി.രാജൻ, സെക്രട്ടറി എം.കെ സജിത്ത്കുമാർ ,ടി ഹക്കീം, കെ.വി തൻവീർ , കെ രാജൻ, ബഷീർ നന്തോത്ത്, ജാഫർ ഈനോളി എന്നിവർ പങ്കെടുത്തു.