കേരള സർവകലാശാല

Sunday 20 July 2025 12:17 AM IST

ബി.എഡ് പ്രവേശനം

ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ/കെ.യു.സി.ടി.ഇ കോളേജുകളിൽ ബി.എഡ് പ്രവേശനത്തിന് 24വരെ അപേക്ഷിക്കാം. എം.എഡ് കോഴ്സുകളിലേക്ക് 23വരെ അപേക്ഷിക്കാം.ഫോൺ- 8281883053 വിവരങ്ങൾ https://admissions.keralauniversity.ac.in/bed2025ൽ.

ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ/ യു.ഐ.ടി കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്ക് 21 വരെയും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 22 വരെയും അപേക്ഷിക്കാം.

പഠന വകുപ്പുകളിലെ എം.എ, എം.എസ്‌.സി, എം.ടെക്, എം.കോം, എം.എഡ് കോഴ്സുകളിൽ ഒഴിവുള്ള സീ​റ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 23 ന് രാവിലെ 11ന് അതത് പഠനവകുപ്പുകളിൽ നടത്തും.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ സി.ബി.സി.എസ്. ബികോം സ്‌പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എംഎസ്‌സി ജിയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.എസ്.സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് സയൻസ്, ബി.എ കമ്മ്യൂണിക്കേ​റ്റീവ് അറബിക്, ബി.പി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ എം.കോം ഒന്നും രണ്ടും സെമസ്​റ്റർ നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബികോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്, ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എസ്‌.സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി , ബി.എസ്.സി ബയോടെക്‌നോളജി (മൾട്ടിമേജർ),ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്റോബയോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എംസിഎ (റെഗുലർ & സപ്ലിമെന്ററി 2020 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എംഎസ് സി കെമിസ്ട്രി, അനലി​റ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബിബിഎ ലോജിസ്​റ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂലായ് 21 മുതൽ ആരംഭിക്കേണ്ട നാലാം സെമസ്​റ്റർ ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിസിഎ/ബിപിഎ/ബിഎംഎസ്/ബിഎസ്ഡബ്ല്യൂ/ബിവോക്/ബിഎ (ഓണേഴ്സ്) (ഡബിൾ മെയിൻ ഉൾപ്പെടെ) പരീക്ഷകളിൽ 21, 23 തീയതികളിലെ പരീക്ഷകൾ യഥാക്രമം ആഗസ്​റ്റ് 11, 13 തീയതികളിലേക്ക് മാ​റ്റി. മ​റ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാ​റ്റമില്ല.

ആഗസ്​റ്റിൽ നടത്തുന്ന രണ്ടാം സെമസ്​റ്റർ ബിഎ/ ബിഎസ്‌സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.