പി.എസ്.സി

Sunday 20 July 2025 12:20 AM IST

അഭിമുഖം

ഇടുക്കി ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്ക് 30, 31, ആഗസ്റ്റ് 1 തീയതികളിൽ പി.എസ്.സി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ ഓഫീസുകളിൽ അഭിമുഖം നടത്തും.ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.

കേരള പൊലീസ് സർവീസ് (ഫോറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഓഫീസർ (ഫിസിക്സ്) (കാറ്റഗറി നമ്പർ 636/2023)തസ്തികയിലേക്ക് 30, 31, ആഗസ്റ്റ് 1 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ് (കാറ്റഗറി നമ്പർ 476/2023) തസ്തികയിലേക്ക് 23 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ് (കാറ്റഗറി നമ്പർ 29/2024) തസ്തികയിലേക്ക് 28 രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ. പരീക്ഷ

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇൻഡ്യ റിസർവ് ബറ്റാലിയൻ റഗുലർ വിംഗ് ) (കാറ്റഗറിനമ്പർ 583/2024) തസ്തികയിലേക്ക് 26 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 71/2024) തസ്തികയിലേക്ക് 29 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 741/2024) തസ്തികയിലേക്ക് 31 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 476/2024, 601/2024) തസ്തികയിലേക്ക് ആഗസ്റ്റ് 1 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.