കരുനാഗപ്പള്ളിയിൽ സൗജന്യ ഹജ്ജ് ഹെൽപ്പ് ഡെസ്ക്
Sunday 20 July 2025 1:18 AM IST
കരുനാഗപ്പള്ളി: പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ ഉദ്ദേശിക്കുന്നവർക്കായി മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) കരുനാഗപ്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഹജ്ജ് ഹെൽപ്പ് ഡെസ്കിന് തുടക്കമായി. മസ്ജിദുന്നൂർ ഇമാം കാസിം മുസ്തഫാ മൗലവി ആദ്യ അപേക്ഷ അയച്ചുകൊണ്ട് ഹജ്ജ് സെല്ലിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിസാർ അൽഫിയ അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി നജീർ കെട്ടിടത്തിൽ, കരുനാഗപ്പള്ളി ജമാഅത്ത് സെക്രട്ടറി ആദിനാട് നാസർ, നാസർ ആക്സിസ്, സി.എം.എ നാസർ, ഹാഷിം മീനത്തതിൽ എന്നിവർ സംസാരിച്ചു. ഹജ്ജ് സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഇവിടെ നിന്ന് മറുപടി ലഭിക്കും. കൂടാതെ, അപേക്ഷകൾ കൃത്യമായി ഹെൽപ്പ് ഡെസ്ക് വഴി അയക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 9447398094, 9961366574.