അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി: കെ.കൃഷ്ണൻകുട്ടി
തൃശൂർ: വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. കൊല്ലം തേവലക്കര സ്‌കൂളിൽ വൈദ്യുതി അപകടത്തിൽ വിദ്യാർത്ഥി മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഏറ്റവും വിലകുറഞ്ഞ വൈദ്യുതി കേരളത്തിലെ വിഭവങ്ങൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കാനാകും. കഴിഞ്ഞ 9വർഷമായി 1915.18 മെഗാ വാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിച്ച് പ്രസരണവിതരണ രംഗം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ് മന്ത്രി വ്യക്തമാക്കി.സംസ്ഥാന പ്രസിഡന്റ് എൻ.വേണുഗോപാൽ പതാക ഉയർത്തി. എ.സി. മൊയ്തീൻ എം.എൽ.എ, ജനറൽ സെക്രട്ടറി ബി.ശശികുമാർ, വി.തുളസീധരൻ, ജെ.മുഹമ്മദ് സിയാദ്, എസ്. ശശിധരൻ പിള്ള, പ്രദീപ് ശ്രീധരൻ, എം.പി.ഗോപകുമാർ, നെയ്യാറ്റിൻകര പ്രദീപ്, പി.ജയപ്രകാശൻ, എം.ജി. അനന്തകൃഷ്ണൻ, എ.ജെ.പോൾ തുടങ്ങിയവർ പങ്കെടുത്തു.