പ്രവാസികൾക്കായി അദാലത്ത് ആഗസ്റ്റ് 2ന്

Sunday 20 July 2025 1:31 AM IST

തിരുവനന്തപുരം: വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെയുള്ള, നാട്ടിൽതിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് ആഗസ്റ്റ് രണ്ടിന് കൊല്ലത്തും ഇടുക്കിയിലും നടക്കും. താല്പര്യമുളളവർ www.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് 31ന്അകം അപേക്ഷ നൽകണം. വിവരങ്ങൾക്ക് +918281004902,+918281004903 നമ്പറുകളിൽ ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് പരമാവധി 10,000 രൂപയും ലഭിക്കും. അപേക്ഷ സമർപ്പിക്കുമ്പോഴും ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകൻ വിദേശത്തായിരിക്കാൻ പാടില്ല. വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939ൽ (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.