വിപഞ്ചികയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

Sunday 20 July 2025 1:34 AM IST

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേരളപുരം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. കഴിഞ്ഞ രണ്ടുദിവസം ഷാർജയിൽ പൊതുഅവധി ആയതിനാലാണ് നടപടിക്രമങ്ങൾ നീണ്ടത്. ഇരുവീട്ടുകാരും ധാരണയിലെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിപഞ്ചികയുടെ ഭർത്താവ് നിതീഷിന്റെ താത്പര്യപ്രകാരം മകൾ ഒന്നര വയസുകാരി വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്‌കരിച്ചിരുന്നു.