കർക്കിടകവാവ്‌ ബലി തർപ്പണം – 2025

Sunday 20 July 2025 9:32 AM IST

ലണ്ടൻ: കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ കർക്കിടകവാവ് ബലി തർപ്പണം ചരിത്രപ്രസിദ്ധമായ കെന്റ് റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്‌വേ നദിയുടെ തീരത്താണ് നടക്കുന്നത്. ഭക്തിയോടെയും ആചാരപരമായ നിഷ്ഠയോടെയുമാണ് ബലി തർപ്പണ ചടങ്ങ് നടത്തപ്പെടുന്നത്.

തീയതി: 1200 കർക്കിടകം എട്ട്, വ്യാഴാഴ്ച (2025 ജൂലായ് 24). സമയം: രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ. സ്ഥലം: റിവർ മെഡ്‌വേ, റോചെസ്റ്റർ ,കെന്റ്.

കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ക്ഷേത്ര മേൽശാന്തി അഭിജിത്തിന്റെ മുഖ്യ കാർമികത്വത്തിൽ പരമ്പരാഗത രീതിയിൽ ബലി തർപ്പണചടങ്ങ് നടത്തപ്പെടും. ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടായിരിക്കും.

പൂജാരി വടക്കേവെളിയില്ലം വിഷ്ണുരവി തിരുമേനിയുടെ കാർമികത്വത്തിൽ തിലഹവനവും, പൂജാരി താഴൂർ മന ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ അതേ ദിവസം പ്രത്യേക ക്ഷേത്ര പൂജകൾ നിർവഹിക്കപ്പെടും. ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ക്ഷേത്രദർശനം നടത്താനും വഴിപാടുകൾ നടത്താനും അവസരം ലഭിക്കും.

For further details Contact: Tel: 07838 170203 / 07985 245890

പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ് Registration Link: https://forms.gle/Pee2q2MePGTKiDgD9 രജിസ്‌ട്രേഷൻ അവസാനതീയതി: 2025 ജൂലായ് 20.