മകനെയുമെടുത്ത് പുഴയിൽ ചാടി; അമ്മയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തെരച്ചിൽ തുടരുന്നു

Sunday 20 July 2025 9:48 AM IST

കണ്ണൂർ: കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശി എം വി റീമയാണ് (30) മരിച്ചത്. മൂന്ന്‌ വയസുകാരനായ മകനായി തെരച്ചിൽ തുടരുന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

സ്‌കൂട്ടറിൽ മകനുമായി പാലത്തിനടുത്തെത്തി. ശേഷം സ്‌കൂട്ടർ പാലത്തിൽ ഉപേക്ഷിച്ച ശേഷം പുഴയിൽ ചാടുകയായിരുന്നു. രാവിലെ യുവതിയേയും കുഞ്ഞിനെയും കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാലത്തിന് മുകളിൽ സ്‌കൂട്ടർ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.