ഇന്ത്യക്കാർ വിദേശ രാജ്യം തേടിപ്പോകുമ്പോൾ അമേരിക്കക്കാരി ഇങ്ങോട്ട് വന്നു, നാല് വർഷം താമസിച്ചു; ജീവിതത്തിൽ ഉണ്ടായത് പത്ത് മാറ്റങ്ങൾ

Sunday 20 July 2025 11:00 AM IST

മികച്ച ജോലിയും വരുമാനവും തേടി മലയാളികളടക്കം നിരവധി പേരാണ് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. എന്നാൽ ഇന്ത്യയിൽ താമസമാക്കിയ ഒരു അമേരിക്കൻ വനിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്രിസ്റ്റൻ ഫിഷർ എന്നാണ് യുവതിയുടെ പേര്. നാല് വർഷം മുമ്പാണ് ക്രിസ്റ്റൻ ഇന്ത്യയിൽ വന്നത്. ഇന്ത്യ തന്നിൽ പത്ത് മാറ്റങ്ങളുണ്ടാക്കിയെന്നാണ് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത പറയുന്നത്.

ആ പത്ത് മാറ്റങ്ങൾ

ഇന്ത്യൻ ഭക്ഷണം പാകം ചെയ്യാൻ പഠിച്ചെന്നതാണ് ഒന്നാമത്തെ കാര്യം.

അമേരിക്കയിലായിരുന്നപ്പോൾ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ ഉപയോഗിച്ചിരുന്നില്ല. എല്ലാവർക്കും കാറുണ്ട്. എന്നാൽ ഇന്ത്യയിൽ എല്ലായിപ്പോൾ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ ഉപയോഗിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

ഞാൻ ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. ഇവിടുത്തെ ഫാഷനുകളും വസ്ത്രങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്.

ആഴ്ചകൾ പഴക്കമുള്ള പഴങ്ങൾ ഇനി വേണ്ട. ഇപ്പോൾ മാർക്കറ്റിൽ നിന്ന് ഫ്രഷും പ്രാദേശികമായി ലഭിക്കുന്നതുമായ ഭക്ഷണം വാങ്ങുന്നു.

സസ്യാഹാരിയായി മാറി, ഇവിടെ അത് അതിശയകരമാംവിധം എളുപ്പമാണ്. ഇന്ത്യയിൽ വൈവിദ്ധ്യമാർന്ന വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ട്.

ഇന്ത്യയിൽ വന്നശേഷമുള്ള ഏറ്റവും വലിയ മാറ്റം ഹിന്ദി പഠിക്കാൻ ആരംഭിച്ചു എന്നതാണ്.

ഞാൻ എന്റെ കുട്ടികളെ ഇന്ത്യയിലെ ഒരു പ്രൈവറ്റ് സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. അവർക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

വിലപേശലിലൂടെ സാധനങ്ങൾ വാങ്ങിക്കാൻ തുടങ്ങി.

ടോയിലറ്റിൽ പേപ്പറിന് പകരം വെള്ളം ഉപയോഗിക്കാൻ തുടങ്ങി.