സുധിയും ഞാനും പിരിയാൻ കാരണം ആ മെസേജ്, രേണു ലോക ഫ്രോഡ്, അവൾ കിച്ചുവിനെപ്പറ്റി പറഞ്ഞത്; വെളിപ്പെടുത്തലുമായി നടി

Sunday 20 July 2025 4:50 PM IST

കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഭാര്യയെന്ന് അവകാശപ്പെടുന്ന നടി വീണ എസ് പിള്ള. സുധി മുൻ ഭർത്താവ് എന്നതിലുപരി തന്റെ ഗുരുനാഥനാണെന്ന് വീണ പറയുന്നു. താനും സുധിയും തമ്മിലുള്ള ബന്ധം തകർത്തത് രേണുവാണെന്നും അവ‌ർ ആരോപിക്കുന്നു.

''ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ചിലപ്പോൾ എനിക്ക് നെഗറ്റീവ് ആയും പോസിറ്റീവ് ആയിട്ടും വരും. നോ പ്രോബ്ലം. ഞാൻ ഇതുവരെ പറയണ്ട എന്ന് വിചാരിച്ച കുറച്ചുകാര്യങ്ങളുണ്ട്. തമാശ പറയാനോ തമാശ പറയുമ്പോൾ രസിക്കാനോ വന്നതല്ല. ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്താം. എന്റെ പേര് വീണ എസ് പിള്ള. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ അത്രയും സീരിയസ് ആയി എടുക്കേണ്ട കാര്യങ്ങളാണ്. രേണു സുധി എന്ന വ്യക്തിയെക്കുറിച്ചാണ് ഞാൻ പറയാൻ വരുന്നത്. ഇപ്പോൾ നിങ്ങൾക്ക് ഏകദേശം കാര്യങ്ങൾ മനസിലായിക്കാണും.

രേണു സുധി കഴിഞ്ഞ ഒരു ഇന്റർവ്യൂയിൽ പറയുന്നുണ്ടായിരുന്നു. അത് എന്താണെന്ന് വഴിയേ പറയാം. ഇതുവരെ എന്റെ മുഖം കാണിക്കാത്തത് എന്താണ് എന്ന് കുറേയാളുകൾ എന്നോട് ചോദിക്കുന്നുണ്ട്. കൊല്ലം സുധിയും ഞാനും തമ്മിൽ എന്താണ് പ്രശ്നം എന്നും കുറേപ്പേർ ചോദിക്കുന്നുണ്ട്. പുള്ളി മരിച്ചിട്ടും ഞാൻ അവിടെ കേറിയില്ലെന്ന് പലരും പറയുന്നു. എന്നാൽ മരിച്ചപ്പോൾ ഞാൻ പോയി. എന്റെ കടമ ഞാൻ നിറവേറ്റി. പുള്ളിയുടെ ബോഡി കോട്ടയത്തോട്ട് എടുത്തപ്പോൾ ഞാൻ തിരിച്ചുവന്നു. ഇപ്പോൾ ഞാൻ ആരാണെന്ന് കുറേപ്പേർക്ക് മനസിലായിക്കാണും. പുള്ളി ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ഞാൻ സെലിബ്രിറ്റിയാകാൻ ശ്രമിച്ചിട്ടില്ല. ഞാൻ പുള്ളിയെ വിറ്റ് കാശുണ്ടാക്കിയിട്ടില്ല. ഞാനൊരു ആർട്ടിസ്റ്റാണ്. ആർട്ടിസ്റ്റ് ലെവലിൽ കഷ്ടപ്പെട്ട് വന്നതാണ്. ഞാൻ നയൻതാരയാണെന്നോ എന്നൊന്നും പറയുന്നില്ല. ഷോകളും നാടകങ്ങളും ഡാൻസൊക്കെ ചെയ്യുന്ന പാവപ്പെട്ട കലാകാരിയാണ്.

സുധിയും ഞാനും തമ്മിലുള്ള കമ്മിറ്റ്‌മെന്റ് കഴിഞ്ഞപ്പോൾത്തന്നെ പുള്ളിക്കാരൻ മരിച്ചു. പിന്നെ പുള്ളിയുടെ കാര്യങ്ങൾ എനിക്ക് അന്വേഷിക്കേണ്ട കാര്യമില്ല. ജീവിച്ചിരിക്കുന്ന കാലം വരെയും പുള്ളി എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഞാനും ഉണ്ടാക്കിയിട്ടില്ല. ഞാൻ ഒരിക്കലും രംഗത്തുവരണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഞാൻ എന്റെ ലൈഫ്, എന്റെ ഫാമിലി, ഭർത്താവ്, മകൻ എന്നിങ്ങനെ പോകുന്നയാളാണ്. എന്നെ രംഗത്തുകൊണ്ടുവന്നത് രേണു സുധി തന്നെയാണ്. ഇവർ എന്റെ ഫ്രണ്ട്സിനോടും ഫാമിലി മെമ്പേഴ്സിനോടുമൊക്കെ എന്നെക്കുറിച്ച് വളരെ മോശമായി സംസാരിക്കാൻ തുടങ്ങിയതുകൊണ്ടാണ് ഞാൻ വോയിസുമായി വന്നത്. എന്റെ ഐഡിയിൽ തന്നെ ഇക്കാര്യങ്ങൾ ഷെയർ ചെയ്യണമെന്ന് തോന്നി.

ഒരിക്കലും ഇതൊന്നും ഇങ്ങനെ വന്നു പറയണം എന്ന് ആഗ്രഹിച്ചിരുന്നില്ല. സുധിയുടെ മകനും അമ്മയും ചേട്ടനുംചേട്ടത്തിയും മക്കളും ഒക്കെ ഉണ്ടല്ലോ, ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് അത് അവർക്ക് വിഷമം ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഇതുവരെ മിണ്ടാതിരുന്നത്. പക്ഷേ ഈ രേണു സുധി എന്ന വിവരം കെട്ടവൾ എന്നെ നാറ്റിച്ചു. എന്റെ പേരും പുറത്തു വന്നിട്ടുണ്ട്. ഇനി ഞാൻ ആയി ഒന്നും പറയാതിരുന്നിട്ടു കാര്യമില്ല.

ഈ രേണു സുധി എന്ന വ്യക്തി ലോക ഫ്രോഡ് ആണ്. മൂന്ന് വർഷം മുമ്പ് രേണു സുധിയോട് ഫേസ്ബുക്കിലൂടെ സംസാരിച്ചിരുന്നു. ഒരു പേഴ്സണൽ കാര്യമാണ്. അത് സുധിയോട് അതൊന്നു പറയണം എന്ന് പറഞ്ഞു. വളരെ മാന്യമായിട്ടാണ് രേണു അന്ന് എന്നോട് സംസാരിച്ചത്. രേണു എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. കിച്ചു എന്നെ ആലപ്പുഴ ഒരു കല്യാണത്തിന് വച്ച് കണ്ടിരുന്നുവെന്ന്. നിങ്ങൾ കുടുംബമായി എല്ലാവരും ഉള്ളതുകൊണ്ടാണ് വന്നു സംസാരിക്കാത്തത് എന്ന്. അവൻ കാറ്ററിങ്ങിനു പോകുന്നുണ്ടോയെന്ന് ഞാൻ ചോദിച്ചു. പോക്കറ്റ് മണിക്ക് വേണ്ടി പോകുന്നുണ്ടെന്ന് അവൾ പറഞ്ഞു.

രേഷ്മ തങ്കച്ചൻ എന്ന രേണു സുധി എന്നോട് മറ്റൊന്നുകൂടി പറഞ്ഞു. ഞങ്ങളുടെ ജീവിതം കിച്ചു കാരണം നശിക്കുകയാണെന്ന്. സുധിക്ക് കിച്ചുവിനോട് ആണ് സ്‌നേഹം. എന്നെ മൈൻഡ് ചെയ്യാറില്ല, സുധി ഫ്രീ ആകുമ്പോൾ എല്ലാം കിച്ചുവിന്റെ പിന്നാലെ ആണ് എന്നെല്ലാം പറഞ്ഞ് കിച്ചുവിനെപ്പറ്റി വളരെ മോശമായി സംസാരിച്ചു. ഇതൊന്നും ഞാൻ ഇതുവരെ ആരോടും സംസാരിച്ചിട്ടില്ല.

അവൾ രണ്ടുദിവസം മുൻപ് ഒരു ഇന്റവ്യൂവിൽ പറഞ്ഞത് കണ്ടു. ഞാൻ അവൾക്ക് കുണുകുണാ മെസേജ് അയച്ചുകൊണ്ടിരിക്കുന്നു, എന്നെക്കുറിച്ച് അവൾക്ക് ഒന്നുമേ അറിയില്ല എന്ന്. പച്ചക്കള്ളമാണ്. അവൾ കള്ളംപറയാൻ വേണ്ടി മാത്രമാണ് വായ തുറക്കുന്നത്. ആരോടും കമ്മിറ്റ്‌മെന്റില്ലാത്ത വ്യക്തിയാണ്.

കാവനാട് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. നന്നായിട്ട് പോയിക്കൊണ്ടിരുന്നു കുടുംബത്തെ അടിച്ചു തകർത്തവൾക്ക് നമ്മൾ പിന്നെയും പിന്നെയും കുണുകുണാ മെസ്സേജ് അയച്ചുകൊണ്ടിരിക്കുമോ?ഞാൻ സുധിയുമായി ഒരുമിച്ചു ജീവിക്കുന്ന സമയത്താണ് ഈ രേണു മെസേജ് അയക്കുകയും ഞാൻ അത് കാണാനിടയാവുകയും ചെയ്തത്. ഡിസംബർ 15നാണ് ഞാൻ ഇവരുടെ മെസേജ് ആദ്യമായി കണ്ടത്. അതിന്റെ അടുത്ത വർഷം ഞങ്ങൾ വേർപിരിഞ്ഞു. അന്നേ സുധി എന്റെ മനസിൽ നിന്നും മരിച്ച ആളാണ്. ഞാൻ അവൾക്ക് കുണുകുണാ മെസ്സേജ് അയയ്ക്കുന്നു എന്ന് അവൾ പറഞ്ഞു. പക്ഷേ നിങ്ങൾ ഒന്ന് മനസിലാക്കണം നന്നായി പോയിക്കൊണ്ടിരുന്ന ഒരു കുടുംബം അടിച്ചു തകർത്ത ഒരാൾക്ക് നമ്മൾ വീണ്ടും വീണ്ടും മെസേജ് അയച്ചുകൊണ്ടിരിക്കുമോ.

മരിച്ച ഒരാളെപ്പറ്റി കുറ്റം പറയാൻ എനിക്ക് താല്പര്യമില്ല. കുറെ ആളുകൾ പറയുകയുണ്ടായി കിച്ചുവിന് ഞാൻ ഭക്ഷണം കൊടുത്തിട്ടില്ല എന്നൊക്കെ. കിച്ചു എന്ന മകൻ എന്റെ കൂടെ അല്ല നിന്നത്, അവന്റെ അച്ഛന്റെ വീട്ടിലാണ് നിന്നത്. എനിക്ക് അവനെ നോക്കേണ്ട അവസരം ഉണ്ടായിട്ടില്ല. അവനെ ഇടയ്ക്ക് കാണാറും സംസാരിക്കാറുമുണ്ടായിരുന്നു. ഇപ്പോൾ വർഷങ്ങളായി അവനെ കണ്ടിട്ട്. സുധിച്ചേട്ടൻ മരിച്ചസമയത്താണ് അവനെ കണ്ടത്. ഞാനും സുധിയും നല്ല തിരക്കുള്ള ആർടിസ്റ്റുകൾ ആയിരുന്നു. അതുകൊണ്ടു എനിക്ക് അവനെ ശ്രദ്ധിക്കാനുള്ള സമയം കിട്ടിയിട്ടില്ല. എന്നെ ചുറ്റി നിൽക്കുന്നവരെ മാത്രം എനിക്ക് ബോധിപ്പിച്ചാൽ മതി.

ഈ രേണുവിന്റെ അച്ഛൻ തങ്കച്ചൻ സുധിയെ കുറെ കഷ്ടപ്പെടുത്തിയിട്ടുണ്ട് അതൊക്കെ എനിക്ക് അറിയാം. സുധി ചേട്ടൻ മരിക്കുന്നതിന് മുൻപ് ഞാൻ സുധിച്ചേട്ടനെ കണ്ടിരുന്നു. മെയ് 20ാം തീയതിയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അന്നു എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു, അതൊന്നും ഇപ്പോൾ ഞാൻ പറയുന്നില്ല. അത് തെളിയിക്കാൻ ഇപ്പോൾ സുധി ജീവിച്ചിരിപ്പില്ല.

എന്നെ സംബന്ധിച്ച് കോടതിയിൽ വച്ച് ഡിവോഴ്സ് ചെയ്തപ്പോൾ തന്നെ സുധി മരിച്ചുകഴിഞ്ഞു. ഞങ്ങൾ പിരിഞ്ഞപ്പോൾ ഇതിനെപ്പറ്റി ആരോടും സംസാരിക്കില്ല എന്നൊരു ധാരണ ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. അത് ഞങ്ങൾ രണ്ടും പാലിച്ചിട്ടുണ്ട്. ഞാൻ ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല. ഈ പറയുന്ന സ്ത്രീക്ക് സുധിയിൽ മക്കളൊന്നും ഇല്ലല്ലോ എന്ന് രേണു പറഞ്ഞിട്ടുണ്ട്. ഒരാൾ ഒരാളെ വിവാഹം കഴിക്കുന്നത് മക്കൾ ഉണ്ടാകാൻ വേണ്ടി മാത്രമാണോ. വിവരം കെട്ട കാര്യം മാത്രമാണ് അവൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്റെ സ്ത്രീത്വത്തെ തന്നെ ചോദ്യം ചെയ്തതുകൊണ്ടാണ് ഞാൻ പൊലീസിൽ പരാതി പറഞ്ഞത്. ആ ലൈഫ് പോയതുകൊണ്ട് എനിക്കൊരു നഷ്ടവുമുണ്ടായിട്ടില്ല. ഞാൻ നന്നായി ജീവിക്കുന്നു.

എനിക്ക് ഇങ്ങനെയൊരു പ്ലാറ്റ്‌ഫോമിൽ വരാൻ പോലും താത്പര്യമില്ലാത്തയാളാണ്. ദയവ് ചെയ്ത് എന്നെ വെറുതെ വിടുക. ഞാൻ അത്രയും എന്റെ ഫാമിലിയെ സ്‌നേഹിക്കുന്നുണ്ട്. കുറേ മീഡിയക്കാർ എന്നെ കോൺടാക്ട് ചെയ്തു. നീയാരാടീ എന്നൊക്കെ പറഞ്ഞ് മോശമായ കമന്റുകളൊക്കെ വരുന്നുണ്ട്. ഈ പറഞ്ഞവർക്ക് വേണ്ടിയാണ് ലൈവ് ഇട്ടത്. ഞാൻ എന്റെ ഫാമിലിയേയോ, മകനെയോ, മുൻ ഭർത്താവിനെയോ വിറ്റ് കാശുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. രേണു സുധിക്ക് എന്നെ നന്നായി അറിയാം.''- വീണ പറഞ്ഞു.