ഇരിട്ടി ഫെസ്റ്റിൽ കുടുംബശ്രീ കലോത്സവം

Sunday 07 September 2025 8:23 PM IST

ഇരിട്ടി:നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇരിട്ടി ഫെസ്റ്റ് - 2025 നോടനുബന്ധിച്ച് കുടുംബശ്രി അംഗങ്ങൾ പങ്കെടുത്ത കലോത്സവം ആരവം നർത്തകി ഡോ.കീർത്തിപ്രഭ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സോയ, കൗൺസിലർമാരായ വി.പി.അബ്ദുൾറഷീദ്,,കെ.അനിത, പി.രഘു എന്നിവർ പ്രസംഗിച്ചു.സി ഡി.എസ് ചെയർപേഴ്സൺ കെ.സ്മിത സ്വാഗതവും സി ഡി.എസ് മെമ്പർ കെ.പ്രസന്ന നന്ദിയും പറഞ്ഞു. ഇന്ന് അങ്കണവാടി കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും കലാപരിപാടികൾ അരങ്ങേറും. നാളെ വയോജനങ്ങളുടെയും കലാപരിപാടികൾ. നാളെ സംഗീത സന്ധ്യയോടെ ഇരിട്ടി ഫെസ്റ്റിന് സമാപനമാകും