രോഗികളുമായി പോകും; മയക്കുമരുന്നുമായി മടങ്ങും: ആംബുലൻസ് ഡ്രൈവർ 430 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിൽ

Sunday 07 September 2025 9:32 PM IST

തളിപ്പറമ്പ്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ റൈഡിൽ 430 മില്ലി ഗ്രാം എം.ഡി.എം.എ യുമായി തളിപ്പറമ്പ് കണ്ടി വാതുക്കലിലെ ആം ബുലൻസ് ഡ്രൈവർ കായക്കൂൽ പുതിയ പുരയിൽ വീട്ടിൽ കെ.പി.മുസ്തഫയെ (37) തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.കെ.രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

രോഗികളുമായി കർണാടകയിലെ ആശുപത്രികളിലേക്ക് പോയി തിരികെ വരുമ്പോൾ എം.ഡി.എം എ നാട്ടിലെത്തിക്കുകയാണ് ഈയാളുടെ പതിവെന്ന് എക്സൈസ് പറഞ്ഞു.നാട്ടിലെത്തിച്ച് ആവശ്യക്കാർക്ക് തന്ത്രപരമായി എത്തിച്ചുനൽകും. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ ഈയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കർണാടകയിൽ നിന്നും കേരളത്തിലേക്ക് എം.ഡി.എം. എ എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാനകണ്ണികളിൽ ഒരാളാണ് മുസ്തഫയെന്ന് എക്സൈസ് അധികൃതർ വെളിപ്പെടുത്തി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.രാജേഷ്,പി.പി.മനോഹരൻ. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ്. , സിവിൽ എക്സൈസ് ഓഫീസമാരായ ടി.വി.വിജിത്ത് കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എന്നിവർ അടങ്ങിയ സംഘമാണ് ഈയാളെ പിടികൂടിയത്.