കുടുംബശ്രീ വാർഷികം

Thursday 16 October 2025 7:30 PM IST

അടിമാലി: പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാർഷികവും ഐ എസ് ഒ പ്രഖ്യാപനവും നടന്നു. കുടുംബശ്രീ സി ഡി എസിന്റെ കീഴിൽ 420 അയൽകൂട്ടങ്ങളിലായി അയ്യായിരത്തിലധികം അംഗങ്ങളാണ് ഉള്ളത്. വാർഷികാഘോഷത്തിന് മുന്നോടിയായി കുടുംബശ്രീ അംഗങ്ങൾ അണിനിരന്ന റാലി നടന്നു.അഡ്വ.എ രാജ എം എൽ എ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഐ .എസ് .ഒ പ്രഖ്യാപനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.റിഥം വനിത ശിങ്കാരിമേളത്തിന്റെ അരങ്ങേറ്റം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്നു.മികച്ച അയൽക്കൂട്ടം, മികച്ച എ ഡി എസ് തുടങ്ങി വിവിധ അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു.. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം കുടുംബശ്രീ സന്ദേശം നൽകി.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, സി ഡി എസ് ചെയർപേഴ്സൺ ജിഷ സന്തോഷ്, സിനി രാജേഷ്, മെമ്പർ സെക്രട്ടറി കൃഷ്ണപ്പിള്ള കെ പി, കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ എ.മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.