മദർ ഏലീശ്വ സ്റ്റാമ്പ് പ്രകാശനം
Wednesday 15 October 2025 8:05 PM IST
കൊച്ചി: കേരളത്തിലെ ആദ്യ സന്യാസിനിയും ടി.ഒ.സി.ഡി സഭാ സ്ഥാപികയുമായ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ടവൾ പ്രഖ്യാപനത്തിന് മുന്നോടിയായി തപാൽവകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി. ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സ്റ്റാമ്പ് സഭാ സുപ്പീരിയർ ജനറൽ മദർ ഷാഹിലക്ക് നൽകി പ്രകാശനം ചെയ്തു.