പോസ്റ്റ് ഓഫീസിൽ ജോലി നേടാൻ അവസരം; എത്രയും വേഗം അപേക്ഷിക്കൂ, നിരവധി ഒഴിവുകൾ

Wednesday 29 October 2025 12:29 PM IST

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിയൽ ജോലി നേടാൻ സുവർണാവസരം. ഗ്രാമീൺ ഡാക് സേവക് തസ്‌തികയിൽ 348 ഒഴിവുകളാണുള്ളത്. ഒക്‌ടോബർ 29 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. www.ippbonline.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

രാജ്യത്തുടനീളം ഒഴിവുകളുണ്ട്. ഉത്തർപ്രദേശ് - 40, മഹാരാഷ്ട്ര - 31. ഗുജറാത്ത് 29, മദ്ധ്യപ്രദേശ് - 29, ബീഹാർ - 25, തമിഴ്നാട് - 22, കര്‍ണാടക - 20, പശ്ചിമ ബംഗാൾ - 18, ഒഡീഷ - 17, രാജസ്ഥാൻ - 15, ആന്ധ്രാപ്രദേശ് - 14, ഹരിയാന - 13, പഞ്ചാബ് - 12, ജാർഖണ്ഡ് - 11, കേരളം - 10 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം.

ആദ്യം സൂചിപ്പിച്ച വെബ്‌സൈറ്റിലൂടെ മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിൽ 'കരിയർ' എന്ന ഓപ്‌ഷനിൽ 'റിക്രൂട്ട്‌മെന്റ്' സെക്ഷനിൽ 'ഐപിപിബി എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025' ക്ലിക്ക് ചെയ്യണം. അതിൽ 'ന്യൂ രജിസ്‌ട്രേഷൻ' ഓപ്‌ഷൻ തിരഞ്ഞെടുത്ത് മൊബൈൽ നമ്പർ അല്ലെങ്കിൽ ഇ-മെയിൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ശേഷം യൂസർ നെയിം, പാസ്‌വേർഡ് എന്നിവ ലഭിച്ച ശേഷം ലോഗിൻ ചെയ്‌ത് ഫോം പൂരിപ്പിക്കുക. ആവശ്യമായ രേഖകൾ അതിൽ അപ്‌ലോഡ് ചെയ്യുക. ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.