നടി കേസ്: വിധിപ്രഖ്യാപനം 20ന് തീരുമാനിച്ചേക്കും
Tuesday 11 November 2025 12:09 AM IST
കൊച്ചി: നടൻ ദിലീപ് പ്രതിയായ നടി അക്രമണക്കേസിൽ വിധി പറയുന്ന തീയതി കോടതി 20ന് തീരുമാനിച്ചേക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടിക്രമങ്ങൾ ഇന്നലെ പൂർത്തിയാകാത്തതിനാൽ കേസ് 20ലേക്ക് മാറ്റി. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വച്ച് ഒന്നാംപ്രതി പൾസർ സുനിയുടെ നേതൃത്വത്തിൽ യുവനടിയെ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി ആക്രമിച്ച് വീഡിയോ പകർത്തിയെന്നാണ് കേസ്. ദിലീപ് എട്ടാം പ്രതിയാണ്. 2018 മാർച്ച് 8നാണ് രഹസ്യ വിചാരണ ആരംഭിച്ചത്.