'മസ്‌താനി' എന്നറിയപ്പെടുന്ന നടി നന്ദിത ശങ്കര വിവാഹിതയായി; വരൻ ഗായകൻ
Tuesday 11 November 2025 2:28 PM IST
നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എൻജിനീയറും ഗായകനുമായ റോഷൻ ആണ് വരൻ. 'മസ്താനി' എന്ന് അറിയപ്പെടുന്ന താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിവാഹിതയായ വിവരം അറിയിച്ചത്. ആന്റണി വർഗീസ് നായകനായെത്തിയ 'ഓ മേരി ലെെല'യിലൂടെയായിരുന്നു നന്ദിത അഭിനയരംഗത്തേക്ക് കടന്നത്. സോഷ്യൽ മീഡിയയിൽ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം പെട്ടെന്ന് വെെറലാകാറുണ്ട്.