കാശ് ലാഭിക്കാം പക്ഷേ ഇക്കാര്യം അധികമാർക്കും അറിയില്ല; ഗ്യാസ് വാങ്ങുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടത്

Tuesday 11 November 2025 3:46 PM IST

തൊ​ടു​പു​ഴ​:​ ഗ്യാ​സ് ഉ​പ​ഭോ​ക്താക്ക​ൾ ഏജൻസി ഓഫീസിൽ നിന്നും ഗ്യാസ് സിലിണ്ടർ എടുക്കുമ്പോൾ ലഭിക്കേണ്ട ഇളവ് ലഭിക്കുന്നില്ലെന്ന് പരാതി. ​ 5​0​ ശ​ത​മാ​ന​ത്തി​ല​ധി​കം​ എ​ജ​ൻ​സി​ ഓ​ഫീ​സി​ൽ​ നി​ന്നും​ നേ​രി​ട്ട് സി​ല​ണ്ട​ർ​ എ​ടു​ക്കു​ന്ന​വ​ർ​ ആ​ണ്.

എ​ജ​ൻ​സി​ ഓ​ഫീ​സ്/​ ഗോ​ഡൗ​ണി​ൽ​ നി​ന്നും​ നേ​രി​ട്ട് സി​ല​ണ്ട​ർ​ എ​ടു​ക്കു​ന്ന​വ​ർ​ക്ക് ഗ്യാ​സ് സി​ലി​ണ്ട​ർ​ വി​ല​യി​ൽ​ 3​3​ രൂ​പ​ കി​ഴി​വ് ന​ൽ​കാ​ൻ​ എ​ണ്ണ​ ക​മ്പ​നി​ക​ൾ​ നി​ർ​ദ്ദേ​ശം​ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ​ മി​ക്ക​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും​ ഈ​ ആ​നു​കൂ​ല്യ​ത്തെ​ക്കു​റി​ച്ച് അ​റി​വില്ലത്തതിനാൽ ​ ഗ്യാ​സ് എ​ജ​ൻ​സി​ക​ൾ​ ഈ​ കി​ഴി​വ് മി​ക്ക​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും​ ന​ൽ​കാ​റി​ല്ല​.

ജി​ല്ലാ​ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന​ ഗ്യാ​സ് വി​ത​ര​ണ​ ചാ​ർ​ജ് വ​ർ​ദ്ധ​ന​ ച​ർ​ച്ച​ ചെ​യ്യാ​ൻ​ കൂ​ടി​യ​ യോ​ഗ​ത്തി​ൽ​ ഉ​പ​ഭോ​ക്ത​ക്ക​ൾ​ക്ക് ഇ​തു​ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം​ ന​ട​ത്താ​ൻ​ എ​ണ്ണ​ ക​മ്പ​നി​ പ്ര​തി​നി​ധി​ക​ൾ​ തീ​രു​മാ​നി​ച്ചു​. ഇ​തു​ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​മു​ള്ള​വ​ർ​ ജി​ല്ലാ​ ഉ​പ​ഭോ​ക്തൃ​ വി​ജി​ല​ൻ​സ് ഫോ​റ​ത്തി​ന് പ​രാ​തി​ ന​ൽ​കാ​മെ​ന്ന് സം​സ്ഥ​ന​ ക​ൺ​സ്യൂ​മ​ർ​ പ്രൊ​ട്ട​ക്ഷ​ൻ​ കൗ​ൺ​സി​ൽ​ അം​ഗം​ എം​.എ​ൻ​ മ​നോ​ഹ​ർ​ അ​റി​യി​ച്ചു​.