പണയ സ്വർണം വിറ്റു: ഫൈനാൻസ് ഉടമ പിടിയിൽ
Wednesday 12 November 2025 12:05 AM IST
ബാലരാമപുരം: പണയ സ്വർണം നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ രഹസ്യമായി വിറ്റ ഫൈനാൻസ് ഉടമ പിടിയിൽ.ബാലരാമപുരം സൂര്യ ഫൈനാൻസ് ഉടമ അനിലിനെയാണ് (50) ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ഞൂറ് ഗ്രാം നഷ്ടപ്പെട്ട പാറശാല സ്വദേശി അജേഷിന്റെയും 25 പവൻ നഷ്ടപ്പെട്ട ബാലരാമപുരം സ്വദേശി സുനിതയുടെയും പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ മേൽനോട്ടത്തിൽ ബാലരാമപുരം എസ്.എച്ച്.ഒ സൈജുനാഥ്,സബ് ഇൻസ്പെക്ടർമാരായ രാജേഷ് കുമാർ,ഗോപകുമാർ,പൊലീസ് കോൺസ്റ്റബിൾമാരായ ലെനിൻ,ജിതിൻ,അജയ ഘോഷ്,വനിത കോൺസ്റ്റബിൾ ആശ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.