'ഗതാഗതക്കുരുക്ക് അവസാനിപ്പിക്കണം'

Wednesday 12 November 2025 1:18 AM IST

തൃപ്പൂണിത്തുറ: മാർക്കറ്റ് റോഡിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കാൻ ട്രാഫിക് അധിമാകുന്ന സമയങ്ങളിൽ ഗതാഗതം നിയന്ത്രിക്കണമെന്ന് ട്രുറ ആവശ്യപ്പെട്ടു. കാൽനട യാത്ര പോലും ദുസ്സഹമാക്കി കൊണ്ട് മാർക്കറ്റ് റോഡിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനെതിരെ അധികാരികൾ നടപടി സ്വീകരിക്കണമെന്നും പുതിയകാവിലും മാർക്കറ്റ് റോഡ് ആരംഭിക്കുന്ന കിഴക്കേകോട്ട റോഡിലും നോ എൻഡ്രി ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയമങ്ങൾ ആരും പാലിക്കാറില്ലെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ട്രുറ ദക്ഷിണമേഖലാ പ്രസിഡന്റ് എം. സന്തോഷ് കുമാറും സെക്രട്ടറി സി.എസ് മോഹനനും ആവശ്യപ്പെട്ടു.