'പൂര്‍ണ തോതില്‍ നടപ്പാക്കണം'

Wednesday 12 November 2025 12:41 AM IST

മണ്ണംപേട്ട: ദീർഘകാല പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ചികിത്സാ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പൂർണമായ തോതിൽ നടപ്പാക്കണമെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 50ാം കുടുംബസംഗമം ആവശ്യപ്പെട്ടു. മണ്ണംപേട്ട മഞ്ഞളി തോമസ്, റേയ്‌സൽ പോൾ ദമ്പതികളുടെ വസതിയിൽ ചേർന്ന യോഗം സംസ്ഥാന കമ്മറ്റി അംഗം കെ.എം.ശിവരാമൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.ശിവദാസൻ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി.തങ്കം, ബ്ലോക്ക് പ്രസിഡന്റ് ടി.ബാലകൃഷ്ണ മേനോൻ, ബ്ലോക്ക് സെക്രട്ടറി കെ.വി.രാമകൃഷ്ണൻ, ഭാരവാഹികളായ കെ.സുകുമാരൻ, ടി.എ.വേലായുധൻ, സി.എൻ.വിദ്യാധരൻ, റെയ്‌സൽ പോൾ തുടങ്ങിയവർ സംസാരിച്ചു. 80 വയസ് പൂർത്തിയായ സോഫിയ ജോണി, യശോദാമ്മ, ടി.ഭാനുമതിയമ്മ എന്നിവരെ ആദരിച്ചു.