'വിദഗ്ദ്ധ പരിശോധന നടത്തണം'

Wednesday 12 November 2025 12:25 AM IST

തൃശൂർ: തൃശൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സാഹചര്യത്തിൽ സുരക്ഷാ ഓഡിറ്റിംഗും വിദഗ്ദ്ധ പരിശോധനയും നടത്തണമെന്ന് ആവശ്യം. ആവാസഇടങ്ങളുടേയും അനുബന്ധപ്രദേശങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച് സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് വിദഗ്ദ്ധ സൂ ഡിസൈനേഴ്‌സ് ഉൾപ്പെടുന്ന സംഘം അന്വേഷിച്ച് അപാകതകൾ തീർക്കണമെന്നും ഫ്രണ്ട്‌സ് ഒഫ് സൂ ആവശ്യപ്പെട്ടു. പാർക്കിലെ മൃഗങ്ങൾക്കും ജീവനക്കാർക്കും സന്ദർശകർക്കും സുരക്ഷാ ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന കേന്ദ്ര മൃഗശാല അതോറിറ്റിയുടെ സാക്ഷ്യപത്രം ലഭ്യമാക്കണമെന്നും സെക്രട്ടറി എം.പീതാംബരൻ ആവശ്യപ്പെട്ടു.