ഒരുകോടി പിന്നിട്ട് എസ്.ഐ.ആർ ഫോം വിതരണം

Wednesday 12 November 2025 1:59 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആറിന്റെ എനുമറേഷൻ ഫോം വിതരണം ഒരുകോടി പിന്നിട്ടു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചതാണിത്. 2.84കോടിയോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. എട്ടു ദിവസങ്ങൾ കൊണ്ടാണ് ഒരുകോടി ഫോം വിതരണം പൂർത്തിയാക്കിയത്.