എസ്.ഐ.ആർ : തിര‌‍. കമ്മിഷന് നോട്ടീസ്

Wednesday 12 November 2025 1:02 AM IST

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയ്ക്കതിരെ കോൺഗ്രസിന്റെ പശ്ചിമബംഗാൾ യൂണിറ്രും, തൃണമൂൽ കോൺഗ്രസ് നേതാവ് ഡോല സെന്നും, തമിഴ്നാട്ടിലെ സി.പി.എം- ഡി.എം.കെ ഘടകങ്ങളുമടക്കം സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി നോട്ടീസ്.

തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് അറിയിക്കണം. പ്രക്രിയയെ ഇത്രയധികം ഭയപ്പെടുന്നത് എന്തിനെന്ന് ആരാഞ്ഞ ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്, നിയമവിരുദ്ധമെന്ന് ബോദ്ധ്യപ്പെട്ടാൽ എസ്.ഐ.ആർ നടപടികൾ റദ്ദാക്കുമെന്നും വ്യക്തമാക്കി. പാട്ന, കൽക്കട്ട, മദ്രാസ് ഹൈക്കോടതികൾ എസ്.ഐ.ആർ വിഷയം പരിഗണിക്കരുതെന്നും നിർദ്ദേശിച്ചു. ഹർജികൾ നവംബർ 26ന് വീണ്ടും പരിഗണിക്കും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.. ഇതിൽ അസാമിൽ ഒഴികെ എസ്.ഐ.ആർ നടപടികൾ തുടരുകയാണ്.