വിത്ത് ഉത്പാദനത്തിന് 1.15 കോടി
Wednesday 12 November 2025 12:48 AM IST
തിരുവനന്തപുരം: ഗുണമേന്മയുള്ള പച്ചക്കറി വിത്തുകൾ ഉത്പാദിപ്പിക്കുന്നതിന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന് (വി.എഫ്.പി.സി.കെ) സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ 1.15കോടി രൂപയുടെ സഹായം അനുവദിച്ചു. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് സംസ്ഥാന കൃഷിവകുപ്പിന് കീഴിലുള്ള ഇരു സ്ഥാപനങ്ങളും തമ്മിൽ ധാരണയിലെത്തി. വിത്ത് ഉത്പാദനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുള്ള പ്രധാനപ്പെട്ട നോഡൽ ഏജൻസിയാണ് വി.എഫ്.പി.സി.കെ. പദ്ധതി പ്രകാരം മൂന്ന് സീസണുകളിലായി 230 ഹെക്ടർ സ്ഥലത്ത് പച്ചക്കറി വിത്ത് ഉത്പാദനം നടത്തുകയാണ് ലക്ഷ്യം.