ആർ.എസ്.എസ് പരിപാടി: എക്‌സൈസ് ഓഫീസർക്ക് സസ്‌പെൻഷൻ
Wednesday 12 November 2025 1:09 AM IST
മണ്ണാർക്കാട്: ആർ.എസ്.എസിന്റെ പരിപാടിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. മണ്ണാർക്കാട് എക്‌സൈസ് റെയ്ഞ്ച് ഓഫിസിലെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.വി.ഷൺമുഖനെയാണ് എക്‌സൈസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി ഒക്ടോബർ രണ്ടിനു കല്ലടിക്കോട്ടു നടത്തിയ പഥസഞ്ചലനത്തിൽ ആർ.എസ്.എസിന്റെ യൂണിഫോം ധരിച്ച് ഷൺമുഖൻ പങ്കെടുത്തതായി കണ്ടത്തിയിരുന്നു.