വേണുവിന്റെ മരണം: ഭാര്യ നാളെ മൊഴിനൽകും

Wednesday 12 November 2025 1:11 AM IST

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ ഓട്ടോ ഡ്രൈവർ വേണു മരിച്ചെന്ന പരാതിയിൽ ഭാര്യ സിന്ധു നാളെ മൊഴി നൽകും. സംഭവത്തിൽ അന്വേഷണം നടത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ.ടി.കെ.പ്രേമലതയാണ് മൊഴിയെടുക്കുക. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ എത്തി സിന്ധു കാര്യങ്ങൾ വിശദീകരിക്കും. സിന്ധുവിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. തുടർന്ന് അന്തിമറിപ്പോർട്ട് തയ്യാറാക്കും. ഇത് ഡി.എം.ഇ മന്ത്രിയ്ക്ക് കൈമാറും. നേരത്തെ ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മന്ത്രിയ്ക്ക് നൽകിയിരുന്നു.