ശബരിമല: ബി.ജെ.പി.ഒരുകോടി ഭക്തരുടെ ഒപ്പ് ശേഖരിക്കും
Wednesday 12 November 2025 1:18 AM IST
തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമായ ശബരിമലയെ നശിപ്പിക്കാൻ സംസ്ഥാന സർക്കാർ തലത്തിൽ നടക്കുന്ന നീക്കത്തിനെതിരെ ശബരിമല തീർത്ഥാടകരിൽ നിന്ന് ഒരുകോടി ഒപ്പുകൾ ശേഖരിച്ച് പ്രധാന മന്ത്രിക്ക് സമർപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം വൃശ്ചികം 1ന് നടത്തും. ഭക്തരുടെ ഉത്കണ്ഠ കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വാസുവിനെ മാത്രമല്ല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാവരെയും അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കുക എന്നതാണ് ബിജെപിയുടെ ആവശ്യം. എസ്.ഐ.ടി അന്വേഷണത്തിൽ അതിന് സാധിക്കുമോ എന്ന് സംശയമുണ്ട്.