ഡൽഹി സ്ഫോടനം: അപലപിച്ച് സി.പി.എമ്മും സി.പി.ഐയും

Wednesday 12 November 2025 1:19 AM IST

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുണ്ടായ സ്‌ഫോടനത്തെ ശക്തമായി അപലപിക്കുന്നതായി സി.പി.എമ്മും സി.പി.ഐയും. സ്‌ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സി.പി.എം പൊളിറ്റ് ബ്യുറൊയും, സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റും പ്രസ്താവനയിൽ അറിയിച്ചു. ഡൽഹിയുടെ സമീപ പ്രദേശങ്ങളിൽ നിന്ന് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തുവെന്നതും അതിന് സ്‌ഫോടനവുമായി ബന്ധമുണ്ടെന്നതും ഞെട്ടിപ്പിക്കുന്നതാണ്. ഇതിന് പിന്നിൽ വലിയ ശൃംഖലയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉത്തരവാദികളായവരെ പുറത്തുകൊണ്ടുവന്ന് ഇരകൾക്ക് നീതി ലഭ്യമാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.