'അഭയമുദ്രകൾ' പുസ്തകചർച്ച

Thursday 13 November 2025 12:02 AM IST
അഭയമുദ്രകൾ' എന്ന നിരൂപണഗ്രന്ഥം രചിച്ച വി. എസ്. റെജിക്കുള്ള ആദരോപഹാരം കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ജോമി സമ്മാനിക്കുന്നു

മൂവാറ്രുപുഴ: നാഗപ്പുഴ നിർമ്മല പബ്ലിക് ലൈബ്രറിയിൽ പ്രൊഫ. വി.എസ്. റെജി രചിച്ച 'അഭയമുദ്രകൾ' എന്ന നിരൂപണ ഗ്രന്ഥത്തെ മുൻനിറുത്തി പുസ്തകചർച്ച നടത്തി. കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ജോമി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജിബിൻ റാത്തപ്പിള്ളിൽ മോഡറേറ്ററായി. കല്ലൂർക്കാട് കോസ്മോപൊളിറ്റൻ പബ്ലിക് ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് വിഷയാവതരണം നടത്തി. ലൈബ്രറി കമ്മിറ്റി സെക്രട്ടറി അൽഫോൻസ് കളപ്പുര, വൈസ് പ്രസിഡന്റ് ജോസ് നാമറ്റത്തിൽ, ഗ്രന്ഥകാരൻ പ്രൊഫ.വി.എസ്. റെജി, പഞ്ചായത്ത് മെമ്പർ ബാബു മനയ്ക്കപ്പറമ്പൻ, ജോണി കുന്നതുമറ്റത്തിൽ, ഷൈനി വാസു, ജോസ് പീടിയേക്കൽ കൃഷ്ണൻകുട്ടി കൊട്ടാരത്തിൽ, തോമസ് ജോർജ് മുണ്ടാടൻ, ലൈബ്രേറിയൻ ജയിംസ് മേക്കുന്നേൽ എന്നിവർ സംസാരിച്ചു. വി.എസ്. റെജിക്കുള്ള ആദരോപഹാരം ജാൻസി ജോമി കൈമാറി.