സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാദ്ധ്യത
Thursday 13 November 2025 12:10 AM IST
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരത്തെ ന്യൂനമർദ്ദ സാദ്ധ്യതമൂലം ഇന്നും സംസ്ഥാനത്ത് മഴയുണ്ടായേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ
കാറ്റിനും സാദ്ധ്യത.