വിയ്യൂർ ജയിലിൽ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം, തടയാൻ ശ്രമിച്ച തടവുകാരനും പരിക്ക്

Thursday 13 November 2025 10:14 PM IST

തൃശൂർ: വിയ്യൂർ ജയിലിൽ ജീവനക്കാരനെ ആക്രമിച്ച് തടവുകാർ. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് സംഭവം. ജീവനക്കാരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മറ്റൊരു തടവുകാരനും പരിക്കേറ്റു. അസിസ്‌റ്റ‌‌ന്റ് പ്രിസൺ ഓഫീസറായ അഭിനവ് (28) തടവുകാരനായ റെജി (56) എന്നിവർക്കാണ് പരിക്കേറ്റത്. മു​ഖ​ത്തും​ ​നെ​ഞ്ചി​ലും​ ​പ​രി​ക്കേ​റ്റ​ ​ഇ​രു​വ​രെ​യും​ ​മു​ള​ങ്കു​ന്ന​ത്തു​കാ​വ് ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​

മനോജ്, അസറുദ്ദീൻ എന്നിവരാണ് ആക്രമണം നടത്തിയത്. വൈകിട്ട് അഞ്ചരയ്‌ക്ക് ശേഷം സെല്ലിൽ കയറാൻ വിസമ്മതിച്ചതിനെ ചോദ്യം ചെയ്‌തതിനെ തുടർന്നാണ് ഇവർ ജീവനക്കാരനെ ആക്രമിച്ചത്. കമ്പികൊണ്ടായിരുന്നു ആക്രമണം. ​അ​ഭി​ന​വി​നെ​ ​തെ​റി​ ​വി​ളി​ക്കു​ക​യും​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​ചെ​യ്ത​ത് ​അ​സ്ഹ​റു​ദ്ദീ​നാ​യി​രു​ന്നു.​ ​ഇ​തി​നെ​ ​അ​നു​കൂ​ലി​ച്ച് ​മു​ദ്രാ​വാ​ക്യം​ ​മു​ഴ​ക്കി​ ​മ​നോ​ജെ​ത്തു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മ​നോ​ജും​ ​മ​ർ​ദ്ദി​ച്ചു.​ ​വി​യ്യൂ​ർ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​

2022​ലെ​ ​കോ​യ​മ്പ​ത്തൂ​ർ​ ​കാ​ർ​ ​സ്‌​ഫോ​ട​ന​ക്കേ​സി​ലും,​ 2019​ലെ​ ​ശ്രീ​ല​ങ്ക​ ​ഈ​സ്റ്റ​ർ​ ​ബോം​ബാ​ക്ര​മ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ലും​ ​പ്ര​തി​യാ​ണ് ​അ​സ​റു​ദ്ദീ​ൻ.​ 2019​ൽ​ ​എ​ൻ.​ഐ.​എ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​ഐ.​എ​സ് ​ബ​ന്ധം,​ ​തീ​വ്ര​വാ​ദ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കേ​സും​ ​ചു​മ​ത്തി​യി​രു​ന്നു.​ ​ആ​ഷി​ഖ് ​എ​ന്ന​ ​പേ​രി​ൽ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​മാ​വോ​യി​സ്റ്റ് ​മ​നോ​ജി​നെ​ 2024​ ​ജൂ​ലാ​യി​ലാ​ണ് ​എ​റ​ണാ​കു​ളം​ ​സൗ​ത്ത് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ 10​ ​യു.​എ.​പി.​എ​ ​കേ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 16​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​ണ്.​ ​മാ​വോ​യി​സ്റ്റ് ​ക​ബ​നി​ ​ദ​ള​ത്തി​ലെ​ ​സ​ജീ​വ​ ​അം​ഗ​മാ​യി​രു​ന്നു​ ​മ​നോ​ജ്.

സംസ്ഥാനത്തെ ആദ്യത്തെ അതീവ സുരക്ഷാ ജയിലാണ് വിയ്യൂർ സെൻട്രൽ ജയിൽ. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഇവിടെയുണ്ട്. 600 തടവുകാരെ വരെ പാർപ്പിക്കാനുള്ള ശേഷി ജയിലിനുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മതിൽ ചാടിയ കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത് വിയൂർ സെൻട്രൽ ജയിലിലാണ്.