ഐ.യു.സി.എ.എയിൽ അസ്ട്രോണമി, അസ്ട്രോഫിസിക്സ്

Friday 14 November 2025 12:41 AM IST

യു.ജി.സിക്കു കീഴിൽ പൂനെയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൽ (ഐ.യു.സി.എ.എ) ജോയിന്റ് എം.എസ്‌സി,പി.എച്ച്ഡി പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്യാം.ഇതിനായി നടത്തുന്ന ഐനാറ്റ് പ്രവേശന പരീക്ഷയ്ക്ക് നവംബർ 24 വരെ അപേക്ഷിക്കാം.അസ്ട്രോണമി,അസ്ട്രോഫിസിക്സ് വിഷയങ്ങളിലാണ് അവസരം.ഫിസിക്സ്,മാത്തമാറ്റിക്സ്, എൻജിനിയറിംഗ്/ഇലക്ട്രോണിക്സ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ഐനാറ്റ് പരീക്ഷയുടെ സമയം രണ്ടു മണിക്കൂർ.2026 ജനുവരി 18നാണ് പരീക്ഷ.ഇംഗ്ലീഷാണ് പരീക്ഷാ മാധ്യമം.

പി.എച്ച്ഡി

യോഗ്യത:55 ശതമാനം മാർക്കോടെ എം.എസ്‌സി/ഇന്റഗ്രേറ്റഡ് എം.എസ്‌സി(അപ്ലൈഡ് ഫിസിക്സ്/ഫിസിക്സ്/ അപ്ലൈഡ് മാത്തമാറ്റിക്സ്/മാത്തമാറ്റിക്സ്/ഇലക്ട്രോണിക്സ്/അസ്ട്രോണമി).അല്ലെങ്കിൽ ബി.ഇ/ബി.ടെക്,എസ്.സി/ എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യൂ.എസ്/ഭിന്നശേഷിക്കാർക്ക് മാർക്കിൽ 5 ശതമാനം ഇളവുണ്ട്.ഗവേഷണ മേഖലകൾ:കോസ്മിക് മാഗ്നറ്റിക് ഫീൽഡ്സ്,കോസ്മോളജി & ലാർജ് സ്കെയിൽ സ്ട്രക്ചർ, കമ്പ്യൂട്ടേഷൻ അസ്ട്രോഫിസിക്സ്,എക്സ്ട്രാ ഗാലറ്റിക്സ് അസ്ട്രോണമി,ഗ്രാവിറ്റേഷണൽ ലെൻസിംഗ്, ഗ്രാവിറ്റേഷണൽ വേവ്സ്,ഹൈ എൻർജി അ്ട്രോഫിസിക്സ്,ഇൻസ്ട്രുമെന്റേഷൻ ഫോർ അസ്ട്രോണമി,മെഗാ സയൻസ്,ക്വാണ്ടം മെട്രോളജി & സെൻസിംഗ്,സോളാർ & സ്റ്റെല്ലാർ ഫിസിക്സ്.2026 ഓഗസ്റ്റിൽ കോഴ്സ് ആരംഭിക്കും.

ജോയിന്റ് എം.എസ്‌സി

ഫിസിക്സ്,അസ്ട്രോഫിസിക്സ് വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ.യോഗ്യത:55 ശതമാനം മാർക്കോടെ ബി.എസ്‌സി ഫിസിക്സ് (രണ്ടാം വർഷം വരെ കണക്ക് ഉൾപ്പെട്ടിരിക്കണം).അല്ലെങ്കിൽ ബി.ഇ/ബി.ടെക്.

വെബ്സൈറ്റ്: www.iucaa.in.