അങ്കണവാടി കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി
Saturday 15 November 2025 12:08 AM IST
പെരുമ്പാവൂർ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി മുടിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കെ.ജി വിദ്യാർത്ഥികൾ അങ്കണവാടി സന്ദർശിച്ച് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. സ്കൂൾ അങ്കണത്തിൽ രാവിലെ നടന്ന ശിശുദിന ആഘോഷ പരിപാടികൾ ഹെഡ്മാസ്റ്റർ പി.എം. റഷീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മൊയ്തീൻ ഷാ അദ്ധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡന്റ് പി.എ. നിഷാദ്, ഷുക്കൂർ പാലത്തിങ്കൽ, സീനിയർ അസിസ്റ്റന്റ് എ.ജി. നിഷാമോൾ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ശിശുദിനറാലി എന്നിവയും സംഘടിപ്പിച്ചു.