ഹരിതാഭമയം ഉദ്ഘാടനം നാളെ
Tuesday 02 December 2025 12:18 AM IST
കൊച്ചി: പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പാക്കിവരുന്ന ഹരിതാഭമയം, അതിജീവനപാഠം പദ്ധതി നാളെ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ കാശി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം.എച്ച്.എസ് സ്കൂൾ അങ്കണത്തിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഇരുപത് വിദ്യാലയ അങ്കണങ്ങളിലാണ് വൃക്ഷത്തൈ വച്ചു പിടിപ്പിച്ച് പദ്ധതി നടപ്പാക്കുക. പ്രൊഫ. കെ.വി. തോമസ്, കൃഷി വിജ്ഞാന കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഷിനോജ് സുബ്രഹ്മണ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.