അവകാശികളില്ലാതെ 2 ലക്ഷം കോടി രൂപ

Tuesday 02 December 2025 3:28 AM IST

കൊച്ചി: രാജ്യത്ത് 2 ലക്ഷം കോടി രൂപയിലധികം വരുന്ന ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷ്വറൻസ് തുക, നിക്ഷേപങ്ങൾ എന്നിവ അവകാശികളില്ലാതെ കിടക്കുന്നതായി കൊച്ചിയിൽ നടന്ന സക്‌സഷൻ പ്ലാനിംഗ് കോൺക്ലേവ്. സ്വത്ത് പിന്തുടർച്ച ആസൂത്രണം ചെയ്യാത്തതിനാലാണിതെന്ന് ട്രൂ ലെഗസി സംഘടിപ്പിച്ച കോൺക്ളേവ് പറഞ്ഞു.

കാപ്പിറ്റെയർ സ്ഥാപകൻ ശ്രീജിത്ത് കുനിയിൽ, എ.ബി.സി ഗ്രൂപ്പിലെ മുഹമ്മദ് മദനി കെ, സാമ്പത്തിക ഉപദേശകൻ നിഖിൽ ഗോപാലകൃഷ്ണൻ, സംരംഭക വിനോദിനി സുകുമാർ, വ്യവസായി ഹംദാൻ അൽ ഹസാനി തുടങ്ങിയവർ പങ്കെടുത്തു. ശ്രീജിത്ത് കുന്നിയിൽ രചിച്ച എ ജേർണി ഒഫ് ആൻ എന്റർപ്രണർ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.