അമ്പലപ്പുഴ സംഘത്തിന്റെ ആഴിപൂജകൾക്ക് തുടക്കം
Tuesday 02 December 2025 7:32 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ സംഘത്തിന്റെ ആഴി പൂജയ്ക്ക് തുടക്കമായി. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴക്കാരുടെ ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള ആഴി പൂജകൾക്കാണ് തുടക്കമായത്. നീർക്കുന്നം തേവരുനട ശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിലായിരുന്നു ആദ്യ ആഴി പൂജ. വിവിധ ക്ഷേത്രങ്ങളിലും വീടുകളിലുമായി പതിനെട്ട് ആഴി പൂജകളാണ് ഇത്തവണ നടത്തുന്നത്.
മണിമലക്കാവ് ദേവീ ക്ഷേത്രത്തിലും പേട്ട തുള്ളലിന് ശേഷം എരുമേലി വലിയമ്പലത്തിലും തീർത്ഥാടനത്തിന് സമാപനം കുറിച്ച് സന്നിധാനത്തും അമ്പലപ്പുഴ സംഘത്തിന്റെ ആഴി പൂജ നടക്കും.
ആഴി പൂജക്ക് സമൂഹ പ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള മുഖ്യകാർമ്മികത്വവും കരപ്പെരിയോൻമാരായ പി.സദാശിവൻപിള്ള, കെ.ചന്തു, ആർ.ഗോപകുമാർ, കെ.ചന്ദ്രകുമാർ, ആർ.മധു, വി.ശശികുമാർ, കെ.ശോഭനൻ എന്നിവർ സഹകാർമ്മികത്വവും വഹിക്കും.