അന്താരാഷ്ട്ര സോഷ്യൽ വർക്ക് കോൺഫറൻസ് നാളെ
Wednesday 03 December 2025 12:31 AM IST
അങ്കമാലി: ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി അങ്കമാലിയിലെ സ്‌കൂൾ ഒഫ് സോഷ്യൽ വർക്കിന്റെ ഭാഗമായി 16-ാം അന്താരാഷ്ട്ര സോഷ്യൽ വർക്ക് കോൺഫറൻസ് ഡി നോവോ 2025 നാളെ നടക്കും. ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി ഒഫ് നോട്ടർ ഡാമുമായും സഹകരിച്ച് നടത്തുന്ന കോൺഫറൻസിന്റെ പ്രധാന വിഷയം “മാറുന്ന കുടുംബങ്ങളും സോഷ്യൽ വർക്ക് പ്രാക്ടീസിലെ പുത്തൻ മാതൃകകളും" എന്നതാണ്. ദേശീയ, അന്തർദ്ദേശീയ തലങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ, പ്രൊഫഷണലുകൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. വിദ്യാർത്ഥികൾക്കായി തീം ഡാൻസ്, ബെസ്റ്റ് സോഷ്യൽ വർക്കർ എന്നിവയുൾപ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഫോൺ: 9645811290.