അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ഇന്ന്

Wednesday 03 December 2025 12:09 AM IST

ഇടുക്കി: അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ മുട്ടം റൈഫിൾ ക്ലബ്ബിൽ രാവിലെ 10 ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.എ.ഷംനാദ് അദ്ധ്യക്ഷത വഹിക്കും. സബ് ജഡ്ജ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ സിജി എൻ.എൻ. മുഖ്യാതിഥിയായി പങ്കെടുക്കും.

ബോധവൽക്കരണ ക്ലാസ്സ്, ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികൾ,സമ്മാനദാനം,ഭിന്നശേഷി മേഖലയ്ക്ക് മികച്ച പ്രകടനം കാഴ്ചവെച്ച എൻ.സി.സി. യൂണിറ്റിനെയും വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഭിന്നശേഷിക്കാരെ ആദരിക്കും.

യോഗത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് എം.എൻ. ദീപു, ജില്ലാ മെഡിക്കൽ ഓഫീസർ കെ.എൻ. സതീഷ്,ജില്ലാ ഓർഫനേജ് അസോസിയേഷൻ പ്രതിനിധി റോസക്കുട്ടി എബ്രാഹം,നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ.കെ.ഖയാസ്, സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓൺ ഡിസബിലിറ്റീസ്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോർഡിനേറ്റർ നിധിൻ പോൾ, പ്രൊബേഷൻ ഓഫീസർ വി.കെ. മായാമോൾ തുടങ്ങിയവർ പങ്കെടുക്കും.