അതിജീവിതയെ അധിക്ഷേപിച്ചു: ആലുവയിൽ രണ്ട് പേർക്കെതിരെ കേസ്

Wednesday 03 December 2025 1:12 AM IST

ആലുവ: രാഹുൽ മാങ്കൂട്ടം എം.എൽ.എക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച് മൊഴി നൽകിയ അതിജീവിതയെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ റൂറൽ ജില്ലയിൽ രണ്ട് പേർക്കെതിരെ സൈബർ പൊലീസ് സ്വമേധയ കേസെടുത്തു. രാജു വിജയകുമാർ, പി.എ. റസാഖ് കീഴിലം എന്നീ പേരുകളിലുള്ള സോഷ്യൽ മീഡിയ ഹാന്റിലുകളിലാണ് അതിജീവിതയ്ക്കെതിരെ മോശം പരാമർശം ഉണ്ടായത്. ഇത് വ്യാജ ഐ.ഡിയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.