28-ാം ഡിവിഷനിൽ മുന്നണികൾ സജീവം

Tuesday 02 December 2025 11:25 PM IST

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ 28-ാം ഡിവിഷനിൽ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. നിലവിൽ യു.ഡി.എഫിന്റെ കൈവശമുള്ള സീറ്റ് തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് എൽ.ഡി.എഫ്. ബി.ജെ.പി.യും സജീവമായി രംഗത്തുവന്നതോടെ ഡിവിഷനിൽ ത്രികോണ മത്സരം ഉറപ്പായി.

മുഹമ്മദ് മുസ്തഫ

(എൽ.ഡി.എഫ്)

  • സി.പി.ഐ. മുഴങ്ങോട്ട് വിള ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ്.

  • മുൻ നഗരസഭാ കൗൺസിലർ എന്ന നിലയിൽ മികച്ച പൊതുപ്രവർത്തന പാരമ്പര്യമുണ്ട്.

  • എ.ഐ.വൈ.എഫിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്നത്.

എം. നിസ്സാർ

(യു.ഡി.എഫ്)

  • കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്.

  • ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും സജീവമായി പ്രവർത്തിക്കുന്നു.

അമൽ ആനന്ദ്

(ബി.ജെ.പി)

  • യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റാണ്.

  • യുവ നേതാവായ അമൽ ആനന്ദ് സജീവമായി പ്രചാരണ രംഗത്ത് ഉണ്ട്.