സനൽ പോറ്റി നിര്യാതനായി

Wednesday 03 December 2025 1:44 AM IST

കൊച്ചി: പ്രശസ്ത അവതാരകനും ഗായകനും ആലുവ മുട്ടം എസ്‌.സി.എം.എസ്‌. കോളേജിലെ പബ്ലിക്‌ റിലേഷൻസ്‌ മാനേജരുമായ എറണാകുളം മൂഴിക്കുളം മാടവന മഠത്തിൽ സനൽ പോറ്റി (55) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് സഹോദരി സുമ രുദ്രന്റെ ഏറ്റുമാനൂർ ഓണംതുരുത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തുള്ള കണ്ണമ്പിള്ളി വീട്ടുവളപ്പിൽ.

വൃക്കരോഗം ബാധിച്ച്‌ ഏതാനും വർഷമായി ചികിത്സയിലായിരുന്നു. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കുള്ള ഒരുക്കങ്ങളിലായിരുന്നു. വിവിധ ചാനലുകളിൽ അവതാരകനും പ്രൊഡ്യൂസറുമായി ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിന് മെഗാ പരിപാടികളിൽ അവതാരകനായി. പരേതരായ പരമേശ്വരൻ പോറ്റിയുടെയും സാവിത്രിയുടെയും മകനാണ്‌. കളമശേരി മുട്ടം സിൽവൽ ലേക്ക്‌ ഫ്‌ളാറ്റിലായിരുന്നു താമസം. ഭാര്യ: മഞ്ജുശ്രീ. മക്കൾ: ധ്വനി (ബിരുദ വിദ്യാർത്ഥിനി,സെന്റ് ജോസഫ്സ്, ബംഗളൂരു), ധാത്രി (പ്ലസ് ടു വിദ്യാർത്ഥിനി, ഭവൻസ് വരുണ). സഹോദരങ്ങൾ: നളിനി മധുസൂദനൻ, പ്രസന്ന രാജൻ ബാബു, പ്രേമത ശങ്കരൻ, സുമ രുദ്രൻ.​