ഇന്ത്യ- മാലദ്വീപ് സംയുക്ത സൈനികാഭ്യാസം
Wednesday 03 December 2025 1:52 AM IST
തിരുവനന്തപുരം: ഇന്ത്യ- മാലദ്വീപ് സംയുക്ത സൈനിക അഭ്യാസം തിരുവനന്തപുരത്ത് തുടങ്ങി. 14നാണ് സമാപനം. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യമിട്ടുള്ള സൈനിക അഭ്യാസമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനം അടക്കം വിവിധ മേഖലകളിൽ പരിശീലനമുണ്ടാവും. മേഖലയിലെ പൊതുവായ സുരക്ഷാ വെല്ലുവിളികളോട് പ്രതികരിക്കാനുള്ള കഴിവ് ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ അഭ്യാസങ്ങൾ, സംയുക്ത പ്രവർത്തന ആസൂത്രണം എന്നിവ ഇരു സൈന്യവും പങ്കുവയ്ക്കും.