ശിവഗിരി തീർത്ഥാടന പ്രചാരണ സന്ദേശ സമ്മേളനം 6ന്
ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശ്രീനാരായണ ധർമ്മ വൈദികസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തീർത്ഥാടന പ്രചാരണ സന്ദേശ സമ്മേളനം 6ന് രാവിലെ 10ന് ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിൽ നടക്കും. ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.
വൈദികസംഘം പ്രസിഡന്റും ശിവഗിരി മഠം തന്ത്രിയുമായ മനോജ് തന്ത്രി അദ്ധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണവും ശിവഗിരി മാസിക മാനേജർ സ്വാമി സുരേശ്വരാനന്ദ തീർത്ഥാടന ലക്ഷ്യപ്രഭാഷണവും നിർവഹിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ മുഖ്യപ്രഭാഷണം നടത്തും. വൈദിക സംഘം ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. ഷിബു നാരായണ ജ്യോത്സ്യൻ, അനിൽകുമാർ, ശൈലജ ശിവശൈലം, സനൽകുമാർ ആനയറ, ജെ.പി. കുളക്കട , സുനിൽ ശാന്തി, ശ്യാംകുമാർ ശാന്തി എന്നിവർ സംസാരിക്കും.