പൗർണ്ണമിക്കാവിൽ നാളെ നട തുറക്കും

Wednesday 03 December 2025 1:04 AM IST

തിരുവനന്തപുരം : വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ പൗർണമിയായ നാളെ നട തുറക്കും. രാവിലെ ശൃംഗേരി ശങ്കരാചാര്യ മഠത്തിലെ മുഖ്യ പുരോഹിതനായ ഫണികുമാർ ശർമ്മയുടെ കാർമ്മികത്വത്തിൽ പഞ്ചമുഖ ഗണപതിയ്ക്ക് പ്രത്യേക ഗണപതി ഹോമം ഉണ്ടായിരിക്കും. വൈകിട്ട് 6 മുതൽ ശ്രീകോവിലിലും ക്ഷേത്ര പരിസരത്തുമായി ആയിരക്കണക്കിന് കാർത്തിക ദീപങ്ങൾ കത്തിക്കും. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.സോമനാഥാണ് ആദ്യ ദീപം തെളിക്കുന്നത്.

വർണ്ണ വിളക്കുകളും ദീപക്കാഴ്ചയും ഭക്തർക്ക് നേർച്ചയായും സമർപ്പിക്കാമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. രാവിലെ 4 30മുതൽ രാത്രി 10വരെ നട തുറന്നിരിക്കും. രാവിലെ മുതൽ രാത്രി വരെ നിരവധി കലാപരിപാടികളും ക്ഷേത്ര നടയിൽ നടക്കും.