കേരളത്തിൽ നിന്ന് എത്തിയത് ദിവസങ്ങൾക്ക് മുൻപ്, ഒമാനിൽ 22കാരൻ മുങ്ങിമരിച്ചു
Saturday 06 December 2025 12:52 PM IST
മസ്‌ക്കറ്റ്: വാദിയില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കാസര്‍കോട് മായിര്‍ മണിയംപാറ സ്വദേശിയായ അബ്ദുല്ല ആശിഖാണ് (22) മരിച്ചത്. മസ്‌ക്കറ്റ്- സൂര്‍ റോഡിലെ വാദി ശാബില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു.
മുൻപ് യുഎഇയില്‍ ജോലി ചെയ്തിരുന്ന അബ്ദുല്ല ആശിഖ് അടുത്തിടെയാണ് മസ്‌ക്കറ്റിൽ എത്തിയത്. റൂവിയില്‍ അബായ വില്‍പന സ്ഥാപനത്തിലെ ജിവനക്കാരനായിരുന്നു.ശാഹുല്‍ ഹമീദാണ് പിതാവ്. സുബൈദ മാതാവാണ്. അവിവാഹിതനാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിവരുന്നതായി അധികൃതർ അറിയിച്ചു.