അക്വാട്ടിക് ഡാറ്റ ബാങ്ക് തയാറാക്കുന്നു
തിരുവല്ല : വിവിധ ഏജൻസികൾ, സ്ഥാപനങ്ങൾ, അക്കാഡമികൾ എന്നിവയിൽ നിന്നും ലൈഫ് ഗാർഡുകളുടെയും നീന്തൽ ട്രെയിനർമാരുടെയും ഒഴിവിലേക്ക് യോഗ്യരായ പുരുഷൻമാരുടെയും വനിതകളുടെയും സേവനം ആവശ്യപ്പെട്ട് വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ കേരള അക്വാട്ടിക് അസോസിയേഷന് നിരവധി അഭ്യർത്ഥനകൾ ലഭിച്ച സാഹചര്യത്തിൽ യോഗ്യരായവരുടെ പേരുകൾ നിർദ്ദേശിക്കാൻ ഒരു ഡാറ്റ ബാങ്ക് തയാറാക്കുന്നു. കേരളാ അക്വാട്ടിക് അസോസിയേഷന്റെ കോഴ്സിൽ പങ്കെടുത്തവർക്ക് പുറമെ അംഗീകൃത ഏജൻസികൾ നടത്തിയിട്ടുള്ള കോഴ്‌സിൽ പങ്കെടുത്തവർക്കും ഈ ഡാറ്റ ബാങ്കിലേക്ക് വിശദാംശങ്ങൾ നൽകാം. ഇതിലേക്കായി കേരള അക്വാട്ടിക് അസോസിയേഷൻ തയ്യാറാക്കിയിട്ടുള്ള ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം അസോസിയേഷൻ ഓഫീസിൽ നേരിട്ടോ മെയിലിലോ (keralaaquatics@gmail.com) സമർപ്പിക്കാം. പേര് രജിസ്റ്റർ ചെയ്യുന്നതിന് പ്രതേകിച്ചു ഫീസ് ഈടാക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547470433.