നെഫ്രോപ്ലസ് ഐ.പി.ഒ ഡിസംബർ പത്ത് മുതൽ
Sunday 07 December 2025 12:01 AM IST
കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായുള്ള, ഏഷ്യയിലെ ഏറ്റവും വലിയ ഡയാലിസിസ് സേവന ദാതാവായ നെഫ്രോപ്ലസിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐ.പി.ഒ) ഡിസംബർ പത്ത് മുതൽ 12 വരെ നടക്കും. 353.4 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 1,12,53,102 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരി ഒന്നിന് 438 മുതൽ 460 രൂപവരെയാണ് വില. അർഹരായ ജീവനക്കാർക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തിൽ ഓഹരി ഒന്നിന് 41 രൂപ വീതം ഇളവ് ലഭിക്കും.